Times Kerala

ടാറ്റയുടെ കോംപാക്‌ട് എസ്.യു.വിയായ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു

 
ടാറ്റയുടെ കോംപാക്‌ട് എസ്.യു.വിയായ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു

ടാറ്റയുടെ കോംപാക്‌ട് എസ്.യു.വിയായ നെക്‌സോണ്‍ XT പ്ലസ്‌ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള XT വേരിയന്റിനെക്കാള്‍ കൂടുതല്‍ മികച്ച ഫീച്ചറുകളോടെയാണ് പുത്തന്‍ നെക്‌സോണ്‍ എത്തിയിരിക്കുന്നത്. XT വേരിയന്റിലെക്കാള്‍ ഫീച്ചറുകള്‍ നല്‍കിയാണ് XT പ്ലസ്‌ എത്തിയിട്ടുള്ളത്.

108 ബി.എച്ച്‌.പി പവറും 170 എന്‍.എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 108 ബി.എച്ച്‌.പി പവറും 260 എന്‍.എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. നെക്‌സോണ്‍ XT പ്ലസ്സിന്‌ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന് 8.02 ലക്ഷവും ഡീസല്‍ എന്‍ജിന്‍ മോഡലിന് 8.87 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Related Topics

Share this story