Times Kerala

ക്രിസ്മസ് കേക്കുകള്‍………

 
ക്രിസ്മസ് കേക്കുകള്‍………

ഈസി കേക്ക്

ചേരുവകള്‍:
1. മുട്ട – ഏഴെണ്ണം
2. പഞ്ചസാര – 250ഗ്രാം
3. വെണ്ണ – 250 ഗ്രാം
4. മൈദ – 250 ഗ്രാം
5. ബേക്കിങ് പൗഡര്‍ – ഒരു ടീ സ്പൂണ്‍
6. വാനില എസെ്‌സന്‍സ് – ഒരു ടീ സ്പൂണ്‍
7. നട്ട്‌സ്, മുന്തിരി, റ്റേസ്റ്റി പൗഡര്‍ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
മൈദാ, ബേക്കിങ് പൗഡര്‍ എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. മുട്ടയുടെ വെള്ള മാറ്റി വേറെ അടിച്ചു വയ്ക്കുക. പഞ്ചസാരയും വെണ്ണയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം മുട്ടയുടെ ഉണ്ണി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. അരിച്ചെടുത്ത മാവ് കുറെശെ്ശ യോജിപ്പിച്ച ശേഷം മുട്ടയു
ടെ വെള്ള അടിച്ച് പതപ്പിച്ച് ചേര്‍ത്ത് യോജിപ്പിക്കുക. ബാക്കിചേരുവകളും എസന്‍സും ചേര്‍ത്തിളക്കി 160 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിറ്റ് ബേക്ക് ചെയ്യുക. ബ്‌ളൂബെറി ഗാതോ ഫോണ്ടന്റ് ഐസിങ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.

ചോകേ്‌ളറ്റ് കേക്ക് വിത്ത് വാനില

ചേരുവകള്‍:
1. മൈദ – 180 ഗ്രാം
2. ബട്ടര്‍ – 150 ഗ്രാം
3. പഞ്ചസാര പൊടിച്ചത് – 200 ഗ്രാം
4. ബേക്കിങ് പൗഡര്‍ – അരടീസ്പൂണ്‍
5. മുട്ട – രണ്ടെണ്ണം
6. ചൂടുവെള്ളം – 100 മില്ലി
7. കാപ്പിപ്പൊടി – ഒന്നേകാല്‍സ്പൂണ്‍
8. കൊക്കോ – മൂന്ന്് ടേ. സ്പൂണ്‍
9. വിനിഗര്‍ – ഒരു ടീ സ്പൂണ്‍
10. വാനില എസെ്‌സന്‍സ് – ഒരു ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

180 മില്ലിലിറ്റര്‍ വെള്ളത്തില്‍ കാപ്പിപ്പൊടിയും കൊക്കോയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വയ്ക്കുക. മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് ഇവ ചേര്‍ത്ത് അരിച്ചെടുക്കുക. പഞ്ചസാര പൊടിച്ചതും ബട്ടറും ഒന്നിച്ച് നന്നായി അടിച്ച് മുട്ടയും ചേര്‍ത്തടിക്കുക. വാനില എസെന്‍സും വിനീഗറും ചേര്‍ക്കുക. അരിച്ച് വെച്ചിരിക്കുന്ന മാവും കൊക്കോ മിശ്രിതവും കുറച്ചു കുറച്ച് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു വട്ടത്തിലുള്ള
പാത്രം ഗ്രീസ് ചെയ്തതിലൊഴിച്ച് 150 ഡിഗ്രി സെന്റി ഗ്രേഡില്‍ 40 മിനിറ്റ്് ബേക്ക് ചെയ്യുക. സ്വാദേറിയ ചോകേ്‌ളറ്റുകള്‍ക്ക് റെഡി.

ബേണ്‍ ഷുഗര്‍ കേക്ക്

ചേരുവകള്‍:

1. പഞ്ചസാര (കരിക്കുന്നതിന്) – അരക്കപ്പ്
2. വെള്ളം – അരക്കപ്പ്
3. മൈദ – നാല്കപ്പ്
4. ബേക്കിങ് പൗഡര്‍ – രണ്ട് സ്പൂണ്‍
5. ഉപ്പ് – രണ്ട് സ്പൂണ്‍
6. വെണ്ണ – ആവശ്യത്തിന്
7. ഡാല്‍ഡ – അരക്കപ്പ്
8. പഞ്ചസാര – അരക്കപ്പ്
9. വാനില എസെ്‌സന്‍സ് – ഒരു ടീസ് സ്പൂണ്‍
10. മുട്ട – അഞ്ചെണ്ണം
11. പാല്‍ –2 കപ്പ്

തയ്യാറാക്കുന്ന വിധം:
മൈദമാവ് ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ഒന്നിച്ചാക്കി അരിച്ചെടുക്കുക. അരക്കപ്പ് പഞ്ചസാര ഉരുക്കി ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ അരക്കപ്പ് വെള്ളം ഒഴിച്ച് പാനാലാക്കി തണുക്കാന്‍ വയ്ക്കുക. തണുത്ത് കഴിഞ്ഞ് പാല്‍ ചേര്‍ക്കുക പഞ്ചസാര പൊടിച്ചതും ബട്ടറും
ഡാല്‍ഡയും കൂടി യോജിപ്പിക്കുക.

ഓരോ മുട്ട ചേര്‍ത്ത് നല്ലത് പോലെ യോജിപ്പിക്കുക. അരിച്ചെടുത്ത മാവ് ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച ശേഷം പഞ്ചസാര പാനിയും എസെന്‍സും ചേര്‍ത്തിളക്കി 160 ഡിഗ്രി സെല്‍ഷ്യസില്‍ 45 മിനിറ്റ് ബേക്ക് ചെയ്യുക. പാഷന്‍ ഫ്രൂട്ട് ഗാത്യോ ഫോണ്ടന്റ് ഐസിങ് എന്നിവ ഉപയോഗിച്ചും അലങ്കരിക്കാം.

Related Topics

Share this story