Times Kerala

തേങ്ങാപ്പാല്‍ കൈതച്ചക്കച്ചോറ്

 
തേങ്ങാപ്പാല്‍ കൈതച്ചക്കച്ചോറ്

ചേരുവകള്‍

• ബസുമതിയരി വേവിച്ചത് – 4 കപ്പ്
• കൈതച്ചക്ക കഷ്ണങ്ങള്‍ – മുക്കാല്‍ക്കപ്പ്
• തേങ്ങാപ്പാല്‍ – മുക്കാല്‍ കപ്പ്
• കൈതച്ചക്ക ജ്യൂസ് – കാല്‍കപ്പ്
• മല്ലിയില
(പൊടിയായരിഞ്ഞത്) – 2 ടേബിള്‍ സ്പൂണ്‍
• ബട്ടര്‍ – 1 ടേബിള്‍ സ്പൂണ്‍
• ഉണക്കമുളക്
(പൊടിയായരിഞ്ഞത്) – 2 ടീസ്പൂണ്‍
• ജീരകം – 1 ടീസ്പൂണ്‍
• ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം:
ചോറ് തേങ്ങാപ്പാല്‍, കൈതച്ചക്കനീര്, മല്ലിയില, ഉണക്ക മുളക് എന്നിവ ഒരു വലിയ ബൗളില്‍ എടുക്കുക. നന്നായിളക്കി വക്കുകബട്ടര്‍ ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഇട്ട് ഉരുക്കുക, ജീരകമിട്ട് വറുക്കുക, പൊട്ടുമ്പോള്‍ ചോറ് തേങ്ങാപ്പാല്‍ മിശ്രിതം ചേര്‍ക്കുക, കൈതച്ചക്കകഷ്ണങ്ങള്‍, ഉപ്പ്, എന്നിവ കൂടി ചേര്‍ത്ത് പതിയെ ഉളക്കുക. ഇടത്തരം തീയില്‍ 2 മിനിറ്റ് വച്ച് തുടരെ ഇളക്കി വാങ്ങുക. ഉടന്‍ വാങ്ങുക.

Related Topics

Share this story