മട്ടണ്‍ കൊഫ്ത
ചേരുവകള്‍
•എല്ല് നീക്കിയ
ആട്ടിറച്ചി കഷ്ണങ്ങള്‍– 750 ഗ്രാം
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
പച്ചമുളക് – 2–3 എണ്ണം (പിളര്‍ന്നത്)
ഇഞ്ചി,
വെളുത്തുള്ളി
പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പുതിനയില – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – 2ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
എണ്ണ – വറുക്കാന്‍
ഗ്രാമ്പൂ, ഏലയ്ക്ക – 2 എണ്ണം വീതം
പട്ട – 1 നീളത്തില്‍ 1 എണ്ണം
പാചകം ചെയ്യുന്ന വിധം:
ആദ്യമായി ഇറച്ചി കഷ്ണങ്ങള്‍ നന്നായി കഴുകുക. ഇനി ഒരു പ്രഷര്‍ക്കുക്കറിലിട്ട് (3–4 കഷണം മാറ്റി വക്കുക) ഉപ്പ്, മഞ്ഞള്‍, മുളകു പൊടി, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്,
എണ്ണ എന്നിവയിട്ട് നന്നായിളക്കുക. 5 മിനിറ്റ് നന്നായി വറുക്കുക. പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, മല്ലിയില, പുതിനയില, പച്ചമുളക്, എന്നിവ ചേര്‍ത്തിളക്കുക. കുരുമുളകുപൊടിയ
ും ഗരം മസാലപ്പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറച്ചു വെള്ളമൊഴിച്ച് അടച്ചു വേവിച്ച് ഇറച്ചി മയമാക്കി എടുക്കുക. അല്പം വെള്ളം അവശേഷിക്കുന്നുവെങ്കില്‍ വറ്റിച്ച്
ഈര്‍പ്പം കളഞ്ഞ് ആറാന്‍വക്കുക.
ഒരു മിക്‌സിജാറില്‍ വേവിച്ച ഇറച്ചിക്കഷ്ണങ്ങളും മാറ്റിവച്ച 4 ഇറച്ചിക്കഷ്ണങ്ങളും ഇട്ട് അടിച്ച് വക്കുക. കയ്യില്‍ അല്പം എണ്ണ തടവി, ഈ കൂട്ടില്‍ കുറേശെ്ശ വച്ച് ചെറു ഉരുളകളാക്കി തിളച്ച എണ്ണയില്‍ ഇട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.
മട്ടണ്‍ കൊഫ്താ കറി
ചേരുവകള്‍
• മട്ടണ്‍ കൊഫ്താ – 300 ഗ്രാം
ചാറ് തയ്യാറാക്കാന്‍ ആവശ്യമുള്ള ചേരുവകള്‍
എണ്ണ – അര കപ്പ്
സവാള – അര കപ്പ്
(നീളത്തിലരിഞ്ഞ് വറുത്ത് ബ്രൗണ്‍ നിറമാക്കുക)
ഇഞ്ചി–
വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
തക്കാളി പള്‍പ്പ് – അരകപ്പ്
ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി – 1ടീസ്പൂണ്‍ വീതം
മുളകുപൊടി – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
പാചകം ചെയ്യുന്ന വിധം:
എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. സവാള വറുത്തിടുക. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റുമിട്ട് ബ്രൗണ്‍ നിറമാകും വരെ വറുക്കുക. തക്കാളി പള്‍പ്പും പൊടികളും ചേര്‍ത്ത് 2 മിനിറ്റ് വറുക്കുക. ഇനി തയ്യാറാക്കിയ 400 ഗ്രാം കൊഫ്തകള്‍ ചേര്‍ത്ത് ഏതാനും നിമിഷം ചെറുതീയില്‍ വച്ച് വറുക്കുക. ഇനി 2 കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറു തീയില്‍ വച്ച് അടച്ച് വേവിക്കുക. ചാറ് കുറുകുമ്പോള്‍ വാങ്ങുക