Times Kerala

ടാറ്റ ഹാരിയര്‍ ബ്ലാക്ക് എഡിഷന്‍ ഉടന്‍ വിപണിയില്‍

 
ടാറ്റ ഹാരിയര്‍ ബ്ലാക്ക് എഡിഷന്‍ ഉടന്‍ വിപണിയില്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ജനപ്രിയ മോഡലായി മാറിയ വാഹനമാണ് ടാറ്റ മോട്ടോര്‍സിന്റെ എസ്‌യുവിയായ ഹാരിയര്‍. ഏറ്റവും വിജയകരമായ രീതിയില്‍ കാറുകളെ നവീകരിക്കുന്ന ചുരുക്കം നിര്‍മ്മാതാക്കളായ ടാറ്റ മോട്ടാഴ്‌സ് പുതിയ കറുത്ത നിറത്തിലുള്ള ഹാരിയറുമായി വിപണിയിലെത്തിയിരിക്കുകയാണ്. വാഹനത്തിന്റെ ബ്ലാക്ക് എഡിഷന്‍ ഈ മാസം വിപണിയിലെത്തിക്കാനാണ് കമ്ബനി തയ്യാറെടുക്കുന്നത്.

ഹാരിയറില്‍ വരുത്തുന്ന രണ്ടാമത്തെ നവീകരണമാണിത്. ഡ്യുവല്‍-ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളായിരുന്നു ആദ്യത്തേത്. അടുത്തിടെ 10,000 യൂണിറ്റുകള്‍ വിപണിയിലെത്തിയപ്പോഴാണ് ടാറ്റ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ചേര്‍ത്തത്.

കഓള്‍-ബ്ലാക്ക് ഷേഡിന് പുറമേ, ടാറ്റ ഹാരിയറില്‍ വരുത്തിയ മറ്റ് മാറ്റങ്ങളില്‍ കറുത്ത നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍, മുന്നിലും പിന്നിലും കറുത്ത സ്കിഡ് പ്ലേറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. വിന്‍ഡോ ക്രോം സില്ലുകളും മുന്നിലും പിന്നിലും ബാഡ്ജിംഗ് എന്നിവയുമുണ്ട്. കറുത്ത നിറത്തിലാണ് ഇന്റീരിയറുകളും. സീറ്റുകളിലും ഡോര്‍ പാഡുകളിലും തവിട്ട് നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിക്കു പകരം കറുപ്പ് നിറം ഉള്‍പ്പെടുത്തിയപ്പോള്‍ മുമ്ബ് വുഡന്‍ ഫിനീഷിങ്ങില്‍ നല്‍കിയിരുന്ന പാനലുകള്‍ ഇത്തവണ ഗ്രേ കളറിലേക്ക് മാറിയിട്ടുണ്ട്. കാഴ്ചയിലുള്ള ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങളൊന്നും ഹാരിയറില്‍ വരുത്തയിട്ടില്ല.

Related Topics

Share this story