Times Kerala

ഹൃദയസ്പര്‍ശം കാര്‍ഡിയാക് കെയര്‍ ഗ്രൂപ് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു

 
ഹൃദയസ്പര്‍ശം കാര്‍ഡിയാക് കെയര്‍ ഗ്രൂപ് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു

മനാമ: ഹൃദയസ്പര്‍ശം കാര്‍ഡിയാക് കെയര്‍ ഗ്രൂപ് കാര്‍ഡിയാക് സെമിനാറും സിപിആര്‍ പരിശീലനവും അസ്‌കര്‍ എംസിഎസ്‌സി ക്യാംപില്‍ നടത്തി.

സെമിനാറില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളോജിസ്റ്റ് ഡോ. സോണി ജേക്കബ്, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സര്‍വീസ് ലൈന്‍ ഹെഡും ലൈസണ്‍ ഫിസിഷ്യനുമായ ഡോ. ബാബു രാമചന്ദ്രന്‍, അസ്രി മെഡിക്കല്‍ സെന്റര്‍ ഒക്യുപേഷണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാര്‍, ഡോ. ദിലീപ് എന്നിവര്‍ ക്ലാസെടുത്തു.

തൊഴിലാളികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കി. മുന്നൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ് രക്ഷാധികാരി സുധീര്‍ തിരുനിലം പ്രസംഗിച്ചു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ് അംഗങ്ങളായ രാജീവന്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, മണിക്കുട്ടന്‍, ശ്രീജ ശ്രീധരന്‍, സതീഷ്, രാകേഷ് ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Related Topics

Share this story