Times Kerala

ഇറാനുമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലേക്ക്

 
ഇറാനുമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലേക്ക്

റിയാദ്: ഇറാനുമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലേക്ക് . യുഎസ് സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിര്‍ത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് നടപടിയെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. സൗദി-യുഎസ് സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്.

എന്നാല്‍ ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ പുതിയ നീക്കം മേഖലയില്‍ യുദ്ധഭീതിക്ക് ആക്കം കൂട്ടിയിട്ടുണ്ട് . റിയാദില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുള്ളം പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരിക്കും യുഎസ് സേന താവളമടിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story