Times Kerala

രണ്ടുമാസം സൈന്യത്തോടൊപ്പം; വിന്‍ഡീസ് പര്യടനത്തിനില്ലെന്ന് ധോണി

 
രണ്ടുമാസം സൈന്യത്തോടൊപ്പം; വിന്‍ഡീസ് പര്യടനത്തിനില്ലെന്ന് ധോണി

മുംബൈ: വിരമിക്കല്‍ വാര്‍ത്തകള്‍ ചർച്ചയാകുന്നതിനിടെ  അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് അറിയിച്ചു   എം.എസ് ധോണി. ബി.സി.സി.ഐയെ ഇക്കാര്യം  അറിയിച്ചു. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇതോടെ ധോണിയുണ്ടാകില്ല എന്ന് ഉറപ്പായി . ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

അതേസമയം, ടീമിനെ പ്രഖ്യാപിക്കാന്‍ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ സെലക്ഷന്‍ പാനല്‍ നാളെ യോഗം ചേരും. ആഗസ്റ്റ് മൂന്ന് മുതല്‍ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യയുടെ പര്യടനം ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ട് മുതല്‍ 30വരെ ടീം മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കും.

Related Topics

Share this story