Times Kerala

കം​പ്യൂ​ട്ട​ര്‍ പാ​സ്​​വേ​ഡു​ക​ളു​ടെ ഉ​പ​ജ്​​ഞാ​താ​വ്​ ഡോ. ​ഫെ​ര്‍​ണാ​ണ്ടോ കോ​ര്‍​ബ​റ്റോ അന്തരിച്ചു

 
കം​പ്യൂ​ട്ട​ര്‍ പാ​സ്​​വേ​ഡു​ക​ളു​ടെ ഉ​പ​ജ്​​ഞാ​താ​വ്​ ഡോ. ​ഫെ​ര്‍​ണാ​ണ്ടോ കോ​ര്‍​ബ​റ്റോ അന്തരിച്ചു

ന്യൂ​യോ​ര്‍​ക്​: കം​പ്യൂ​ട്ട​ര്‍ പാ​സ്​​വേ​ഡു​ക​ളു​ടെ ഉ​പ​ജ്​​ഞാ​താ​വ്​ ഡോ. ​ഫെ​ര്‍​ണാ​ണ്ടോ കോ​ര്‍​ബ​റ്റോ 93ാം വ​യ​സി​ല്‍ അന്തരിച്ചു . പ​ഴ്​​സ​ണ​ല്‍ കം​പ്യൂ​ട്ട​റു​ക​ള്‍​ക്ക്​ കാ​ര​ണ​മാ​യ കം​പ്യൂ​ട്ട​ര്‍ ടൈം ​ഷെ​യ​റി​ങ്​ എ​ന്ന സം​വി​ധാ​ന​ത്തി​ന് തു​ട​ക്കമിട്ടതും കോ​ര്‍​ബ​റ്റോ ആ​ണ്.

1960ക​ളി​ല്‍ മ​സാ​ച്യു​സെ​റ്റ്​​സ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കുമ്ബോ​ഴാ​ണ്​ കം​പ്യൂ​ട്ട​റി​​െന്‍റ പ്രോ​സ​സി​ങ്​ ശേ​ഷം പ​ല​താ​യി വി​ഭ​ജി​ച്ച്‌​ ഒ​രേ​സ​മ​യം പ​ല​ര്‍​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​മാ​ക്കി മാ​റ്റി​യ​ത്. ഒ​രു സി​സ്​​റ്റം ത​ന്നെ പ​ല​രും ഉ​പ​യോ​ഗി​ക്കുമ്ബോള്‍ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ്​ കോ​ര്‍​ബ​റ്റോ പാ​സ്​​വേ​ഡ്​ എന്ന ആശയത്തിന് അടിത്തറ പാകിയത്.

Related Topics

Share this story