Times Kerala

ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ടെക്കോ ഇലക്‌ട്രാ പുതിയ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

 
ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ടെക്കോ ഇലക്‌ട്രാ പുതിയ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്‌ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ടെക്കോ ഇലക്‌ട്രാ പുതിയ മൂന്ന് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നിവയാണ് മൂന്ന് സ്‌കൂട്ടറുകള്‍. ഇതില്‍ നിയോയാണ് ഏറ്റവും വില കുറഞ്ഞ മോഡല്‍. 43,967 രൂപ. റാപ്ടറിന് 60,771 രൂപയും എമേര്‍ജിന് 72,247 രൂപയുമാണ് പുണെയിലെ എക്‌സ്‌ഷോറൂം വില.

നിയോയില്‍ 12v 20Ah ലെഡ് ആസിഡ് ബാറ്ററിയും റാപ്റ്ററില്‍ 12v 32Ah ലെഡ് ആസിഡ് ബാറ്ററിയും എമേര്‍ജില്‍ 48v 28 Ah ലിഥിയം അയേണ്‍ ബാറ്ററിയുമാണുള്ളത്. നിയോ ഒറ്റചാര്‍ജില്‍ 60-65 കിലോമീറ്ററും റാപ്റ്റര്‍ 75-85 കിലോമീറ്ററും എമേര്‍ജ് 70-80 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും.

നിയോയും റാപ്റ്ററും 5-7 മണിക്കൂറിനുളളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാം. എമേര്‍ജ് ചാര്‍ജ് ചെയ്യാന്‍ 4-5 മണിക്കൂര്‍ മതി.

നിലവില്‍ അഹമ്മദ്‌നഗര്‍, ഹൈദരാബാദ്, ലക്‌നൗ, നാഗ്പൂര്‍, പൂണെ, തെലുങ്കാന, വിജയവാഡ തുടങ്ങിയ 50 ഇടങ്ങളിലാണ് ടെക്കോ ഇലക്‌ട്രയ്ക്ക് ഡീലര്‍ഷിപ്പുകളുള്ളത്. വൈകാതെ ബെംഗളൂരു, തമിഴ്‌നാട്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ഹരിയാണ തുടങ്ങിയ ഇടങ്ങളിലും കമ്ബനി ഡീലര്‍ഷിപ്പ് ആരംഭിക്കും.

Related Topics

Share this story