Times Kerala

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍

 
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭയില്‍. സഭ പ്രമേയം വോട്ടിനിട്ട് തള്ളി.

ടെക്‌സസില്‍ നിന്നുള്ള പ്രതിനിധി സഭാംഗം അല്‍ ഗ്രീന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുപാകുന്ന ട്രംപ് പ്രസിഡന്റായിരിക്കാന്‍ യോഗ്യനല്ലെന്ന് അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ പ്രമേയത്തെ എതിര്‍ത്ത് 332 പേരും അനുകൂലിച്ച് 95 പേരുമാണ് വോട്ടു ചെയ്തത്. പ്രമേയം ജനപ്രതിനിധി സഭ വോട്ടിനിട്ട് തള്ളി.

Related Topics

Share this story