Times Kerala

സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നാലിടത്ത് വിലക്ക്

 
സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നാലിടത്ത് വിലക്ക്

റിയാദ്: സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിലക്ക്. ജിദ്ദ , മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 12വരെ വിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടകരുടെ വരവോടെ പടിഞ്ഞാറന്‍ മേഖലകളിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജ് സീസണിലെ പതിവു നിയന്ത്രണത്തിന്റെ ഭാഗമായാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അനധികൃത മാര്‍ഗത്തില്‍ ഹജ്ജിന് പോകുന്നത് തടയുക ലക്ഷ്യമിട്ടാണ് വിലക്കെന്നാണ് സൂചന.ആഭ്യന്തര യാത്രക്കാര്‍ക്കും തൊഴില്‍ വിസയുള്ളവര്‍ക്കും ഇവിടെ വന്നിറങ്ങുന്നതിന് തടസമില്ല. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതിപത്രം ആവശ്യമാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story