Times Kerala

ഇനി ചില്ലി ദോശ നമ്മുടെ അടുക്കളയിലും …..

 
ഇനി ചില്ലി ദോശ നമ്മുടെ അടുക്കളയിലും …..

മലയാളികൾ വ്യത്യസ്തമായ ദോശകൾ പരീക്ഷിക്കുന്നവരാണ്. കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായ രീതിയിലാണ് ദോശകൾ ഉണ്ടക്കുന്നത്. ക്രിസ്പിയായ ദോശകളാണ് പൊതുവെ എല്ലാര്ക്കും ഇഷ്ടം. എല്ലാ അടുക്കളയിലും വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായി ഉണ്ടാക്കാൻ കഴിയുന്ന ചില്ലിസോഷ്യ എങ്ങനെ ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

ചേരുവകൾ :

ദോശമാവ്-100 ഗ്രാം
സവാളി-1
ക്യാപ്‌സിക്കം-1
തക്കാളി-1
പച്ചമുളക്-2
മല്ലിയില
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം :

പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി, സവാള, മല്ലിയില എന്നിവ വളരെ ചെറുതായി അരിയുക. പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ദോശമാവില്‍ ചേര്‍ത്ത് ഇളക്കണം. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള, ക്യാപ്‌സിക്കം, തക്കാളി എന്നിവ നല്ലപോലെ വഴറ്റണം. അല്‍പം ഉപ്പും ചേര്‍ക്കാം. ദോശക്കല്ലു ചൂടാക്കി ഇളക്കി വച്ചിരിക്കുന്ന ദോശമാവൊഴിച്ച് പരത്തണം. ഇതിന് മുകളിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ട് അല്‍പം എടുത്ത് വിതറുക. അല്‍പം എണ്ണയോ നെയ്യോ ഇടയ്ക്ക് ഒഴിച്ചു കൊടുക്കാം. ദോശയുടെ ഒരു ഭാഗം വെന്തു കഴിയുമ്പോള്‍ മറുഭാഗം മറിച്ചിടുക. വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ചട്‌നി കൂട്ടി കഴിയ്ക്കാം. മേമ്പൊടി ക്യാരറ്റ്, ബീന്‍സ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികളും ഇതേ രീതിയില്‍ പ്രയോഗിക്കാം. ദോശയുണ്ടാക്കാന്‍ നെയ്യ്, അല്ലെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കുക….!!

Related Topics

Share this story