Times Kerala

ലോകകപ്പ് കിരീടം ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമായി പങ്കിടേണ്ടിയിരുന്നുവെന്ന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ

 
ലോകകപ്പ് കിരീടം ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമായി പങ്കിടേണ്ടിയിരുന്നുവെന്ന് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ

കൊളംബോ: ലോകകപ്പ് കിരീടം ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമായി പങ്കിടണമായിരുന്നു എന്ന വിലയിരുത്തലുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഫൈനലില്‍ ഒരു ടീമും വിജയ റൺ നേടിയില്ലെന്നും, ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കിയ നിയമം മാറുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു..

ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടീമുകള്‍ തുല്യത പാലിച്ചതോടെ കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2007, 2011 ലോകകപ്പുകളില്‍ ഫൈനലിലെത്തിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു മുരളീധരന്‍

Related Topics

Share this story