Times Kerala

ലോകകപ്പ്: പാക്കിസ്ഥാന്റെ തോൽവിക്ക് കാരണം സീനിയർ താരങ്ങൾ, കുറ്റപ്പെടുത്തി വഖാര്‍ യൂനിസ്

 
ലോകകപ്പ്: പാക്കിസ്ഥാന്റെ തോൽവിക്ക് കാരണം സീനിയർ താരങ്ങൾ, കുറ്റപ്പെടുത്തി വഖാര്‍ യൂനിസ്

ലാഹോര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ടീമിന്റെ തോല്‍വിക്ക് കാരണം സീനിയര്‍ താരങ്ങളെന്ന് കുറ്റപ്പെടുത്തി മുന്‍ പാക് താരവും പരിശീലകനുമായ വഖാര്‍ യൂനിസ്. സീനിയര്‍ താരങ്ങള്‍ യഥാസമയം വിരമിക്കാതെ കരിയര്‍ നീട്ടിക്കൊണ്ടുപോയതാണ് പാക് ടീമിന്റെ തോല്‍വിക്ക് കാരണമെന്ന് വഖാർ കുറ്റപ്പെടുത്തി.

അവസാന നിമിഷം വരെ ലോകകപ്പ് ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങള്‍ വിരമിക്കാതെ അവരുടെ കരിയര്‍ നീട്ടിയെടുക്കുകയായിരുന്നു. അവരോട് മാന്യമായി വിരമിക്കാന്‍ ആരും പറഞ്ഞില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പോലും പാക്കിസ്ഥാന്‍ കഷ്ടപ്പെട്ടാണ് ജയിച്ചത്. ടീം സെലക്ഷനിലും ഫിറ്റ്നെസിലും സീനിയോറിറ്റിയിലുമെല്ലാം വിട്ടുവീഴ്ച ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വഖാര്‍ കുറ്റപ്പെടുത്തി.

Related Topics

Share this story