Times Kerala

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

 
വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

ന്യൂയോര്‍ക്ക്∙ വിവാഹമോചനം ആവശ്യപ്പെട്ടതിനു ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന കേസില്‍ ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി വിധിച്ചു. കേസിൽ ഓഗസ്റ്റ് 23-നു ശിക്ഷ വിധിക്കും. വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍ 12 വര്‍ഷം മുൻപാണ് 30-കാരിയായ നവനീത് കൗറിനെ കൊന്ന കേസില്‍ അവ്താര്‍ ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്.

2007-ല്‍ അരിസോണയുടെ തലസ്ഥാനമായ ഫിനിക്‌സിനു സമീപത്തുള്ള വീട്ടില്‍ വച്ചാണ് നവ്‌നീതിനെ കഴുത്തു ഞെരിച്ച് ബാത്ത് ടബില്‍ മുക്കി കൊന്നത്. തുടര്‍ന്ന് ഇന്ത്യയിലേക്കു കടന്ന അവ്താറിനെ 2011-ല്‍ അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്കു നാടുകടത്തുകയായിരുന്നു.

Related Topics

Share this story