Times Kerala

ലോകകപ്പ്: ബൗണ്ടറികളുടെ എണ്ണം നോക്കിയല്ല വിജയികളെ തീരുമാനിക്കേണ്ടതെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിൻ

 
ലോകകപ്പ്: ബൗണ്ടറികളുടെ എണ്ണം നോക്കിയല്ല വിജയികളെ തീരുമാനിക്കേണ്ടതെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിൻ

മുംബൈ: ലോകകപ്പിൽ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ല വിജയികളെ തീരുമാനിക്കേണ്ടതെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

സൂപ്പര്‍ ഓവറിലും ടൈ ആവുന്ന മത്സരങ്ങളില്‍ വിജയിയെ തീരുമാനിക്കാന്‍ ഒരു സൂപ്പര്‍ ഓവര്‍ കൂടി അനുവദിക്കുകയാണ് വേണ്ടത്. അല്ലാതെ ഇരു ടീമും നേടിയ ബൗണ്ടറികളുടെ എണ്ണം നോക്കിയാകരുത് ഒരിക്കലും വിജയികളെ തീരുമാനിക്കാൻ. അത് ലോകകപ്പ് ഫൈനല്‍ മാത്രമല്ല, എല്ലാ മത്സരങ്ങളിലും അങ്ങനെതന്നെയാണ്. ഫുട്ബോളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങള്‍ എക്സ്ട്രാ ടൈമിലേക്ക് പോകുമ്പോള്‍ അവിടെ മറ്റ് കാര്യങ്ങള്‍ ഒന്നും പരിഗണിക്കാറില്ലല്ലോ എന്നും സച്ചിന്‍ ചോദിച്ചു.

അതേസമയം,ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ധോണി ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താനായിരുന്നെങ്കില്‍ ധോണിയെ അഞ്ചാമതായി ഇറക്കുമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

Related Topics

Share this story