Times Kerala

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

 
ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. കമ്ബനിയുടെ പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് വില്പന നില്‍ത്തുക. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ് നിര്‍ത്തുന്നത്.

നിലവില്‍ ഐ ഫേണ്‍ എസ്.ഇ.ക്ക് 22,000 രൂപയാണ് വില. ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ നിര്‍ത്തലാക്കുന്നതോടെ ഐഫോണ്‍ 6എസ് ആകും വിപണിയില്‍ ലഭിക്കുന്ന എറ്റവും വില കുറഞ്ഞ ഐഫോണ്‍. 29,500 രൂപയാണ് ഇതിന്റെ വില.

Related Topics

Share this story