Times Kerala

ലോകകപ്പ്: ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചു ആഘോഷിച്ചപ്പോൾ ഓടിമാറി മോയിനും, റഷീദും; സംഭവം ഇങ്ങനെ

 
ലോകകപ്പ്: ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചു ആഘോഷിച്ചപ്പോൾ ഓടിമാറി മോയിനും, റഷീദും; സംഭവം ഇങ്ങനെ

ലോകകപ്പ് കിരീടം ഏറ്റുവാങ്ങി ഇംഗ്ലീഷ് താരങ്ങള്‍ നടത്തിയ ഒരു ആഘോഷത്തിന്‍റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കിരീടം ഉയര്‍ത്തിയുള്ള ആഘോഷത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍റെ കുപ്പി പൊട്ടിക്കുകയായിരുന്നു.

എന്നാല്‍, മോയിന്‍ അലിയും ആദില്‍ റഷീദും ഈ ആഘോഷത്തില്‍ നിന്ന് ഓടി മാറി. ഇസ്ലാം മതവിശ്വാസികളായ താരങ്ങള്‍ ഷാംപെയ്ന്‍ പൊട്ടിച്ചുള്ള ആഘോഷങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത് മുമ്പും ശ്രദ്ധനേടിയിട്ടുണ്ട്.

2017ല്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോഴും 2015ല്‍ ആഷസ് പരമ്പര വിജയിച്ചപ്പോഴും ഇംഗ്ലീഷ് താരങ്ങള്‍ ഷാംപെയ്ന്‍ ആഘോഷത്തില്‍ നിന്ന് വിട്ടുനിന്നത് ആരാധകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Related Topics

Share this story