Times Kerala

അതിസാഹസികതയുടെ താഴ്‌വാരം പാൽകുളമേട്

 

മലമുകളില്‍ നിന്നും വര്‍ഷകാലത്ത് പതഞ്ഞൊഴുകി പാല്‍ നിറത്തില്‍ താഴ്വാരത്തുള്ള കൊക്കരക്കുളം കയത്തിലേക്ക് പതിക്കുന്ന അരുവിയില്‍ നിന്നുമാണ് പാല്‍ക്കുളം എന്ന പേര് ഈ മലക്ക് കിട്ടിയത് . വര്‍ഷകാലത്ത് നിറഞ്ഞൊഴുകി താഴ്വാരത്തെക്ക് പതിക്കുന്ന ഈ അരുവി വേനല്‍ക്കാലത്ത് വറ്റിവരണ്ടു കിടക്കും . അതിനാല്‍ ഈ മനോഹര ദൃശം കാണണമെങ്കില്‍ മഴക്കലത്തുതന്നെയിവിടെ എത്തണം
പാല്‍ക്കുളം മേട്ടിലേക്ക് എത്തിച്ചേരാന്‍പ്രധാനമായും മൂന്നു വഴികലാനുള്ളത് ഇടുക്കി ഏറണാകുളം പാതയില്‍ നിന്നും തിരിഞ്ഞു പോകുന്നവയാനിതെല്ലാംഒന്ന് ചുരുളിയില്‍ നിന്നും ആല്പ്പാര വഴി പാല്ക്കുലത്തിന്റെ വടക്കായി എത്തിച്ചേരുന്ന ജീപ്പ് റോഡു.രണ്ടു അശോക കവലയില്‍ നിന്നും മുളകുവള്ളിവരയുള്ള ജീപ്പ് റോഡും അവിടെ നിന്നുമുള്ള നടപ്പാതയുംഅടുത്തത് തടിയന്പാട് നിന്നും മണിയാരന്‍കുടി വഴി പല്ക്കുളം ത്തിന്റെ തെക്ക് എത്തിച്ചേരുന്ന ജീപ്പ് റോഡുംസന്ദര്‍ശനത്തിനു പറ്റിയ സമയംനവംബര്‍ മുതല്‍ മേയ് പകുതി വരെഅതി രാവിലെ എത്തിചെരുകയാണെങ്കില്‍ വന്യമൃഗങ്ങളെ കാണുവാന്‍ സാധിക്കും.സന്നാഹം

നമ്മള്‍ യാത്രക്ക് തിരഞ്ഞെടുക്കുന്നത് മൂന്നാമത്തെ വഴിയാണ് . ഈ പാതയകുംപോള്‍ കാടിനുള്ളിലൂടെ ഒരു ട്രാക്കിങ്ങും ആകും പല പുതിയ കാഴ്ചകളും കാണുവാനും സാധിക്കും. പോരാത്തതിന് ഒരു സാഹസിക യാത്രകൂടിയാണ്. ഇതുവഴി കാല്നടയായിട്ടാണ് പോവേണ്ടത്. മണിയരന്കുടി വരെ വാഹനത്തിലും അതിനുശേഷം സ്വന്തം കാലിലും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം യാത്രക്ക് പോരാവൂ .കാരണം 4 കി. മി. ഇടുക്കി റിസര്‍വ് വനത്തിനുള്ളിലൂടെയാണ് പോകേണ്ടത് . കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന്‍ , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്പാമ്പ്‌ , മൂര്‍ഖന്‍ , അണലി , രാജവെമ്പാല മുതലായ ഇഴജന്തുക്കളും കരിന്തേള്‍ , പഴുതാര മുതലായവയും ഇവരുടെയെല്ലാം ഫാമിലി മെമബെര്സും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചിലപ്പോള്‍ നമ്മളോട് വിശേഷം തിരക്കാന്‍ വന്നേക്കാം .

Related Topics

Share this story