പോര്‍ഷെയുടെ പുതിയ മകാന്‍ ജൂലായി 29-ന് ഇന്ത്യയില്‍ എത്തും
രാജ്യത്തെ നിരത്തുകള്‍ കയ്യടക്കാനൊരുങ്ങുകയാണ് പോര്‍ഷെയുടെ പുതിയ മകാന്‍. ജൂലായി 29-ന് പോര്‍ഷെയുടെ പുതിയ പകര്‍പ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ . പുതിയ വരവില്‍ വിലയും അല്‍പ്പം കുറഞ്ഞേക്കുമെന്നാണ് സൂചന . 70 ലക്ഷം രൂപയിലായിരിക്കും വില ആരംഭിക്കുന്നത്.
മുന്‍ മോഡലുകളില്‍ നിന്ന് പുറംമോടിയിലും അകത്തളത്തിലും നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മകാന്‍ പുറത്തിറങ്ങുന്നത് . കൂടുതല്‍ സ്‌റ്റൈലിഷാകുന്നതിനായി ഹൈഡ് ലാമ്ബും ഫോര്‍ പോയന്റ് ഡിആര്‍എല്ലും എല്‍ഇഡിയായിട്ടുണ്ട്. പുതിയ ഡിസൈനില്‍ എല്‍ഇഡി ടെയ്ല്‍ലാമ്ബും ഒരുക്കിയിട്ടുണ്ട്.
നാല് പുതിയ കളറുകളില്‍ കൂടി പോര്‍ഷെയുടെ പുതിയ മകാന്‍ പ്രതീക്ഷിക്കാം. മാമ്ബ ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നിവയായിരിക്കും പുതിയ നിറങ്ങള്‍.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും ഈ വാഹനം എത്തുക. 2.0 ലിറ്റര്‍ എന്‍ജിന്‍ 252 ബിഎച്ച്‌പി പവറും 370 എന്‍എം ടോര്‍ക്കും, 3.0 ലിറ്റര്‍ വി6 എന്‍ജിന്‍ 345 ബിഎച്ച്‌പി പവറും 480 എന്‍എം ടോര്‍കുമേകുംഎന്നിവ ഇതിന്റെ സവിശേഷതകളാണ്.