Times Kerala

എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കുമായി ടിവിഎസ് അപ്പാഷെ RTR 200 Fi E100

 
എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കുമായി ടിവിഎസ് അപ്പാഷെ RTR 200 Fi E100

പെട്രോളും ഡീസലുമില്ലാതെ രാജ്യത്തെ നിരത്തുകളില്‍ ഓടാന്‍ തുടങ്ങുകയാണ് ടിവിഎസിന്റെ പുതിയ പകര്‍പ്പായ അപ്പാഷെ RTR 200 Fi E100 . എഥനോള്‍ ഇന്ധനമാക്കി ഓടുന്ന ഇന്ത്യയിലെ ആദ്യ ബൈക്കാണ് ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത് . 2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് അവതരിപ്പിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. എഥനോള്‍ ബൈക്കാണെന്ന് തിരിച്ചറിയാനായി നല്‍കിയ ഇന്ധനടാങ്കിലെ പ്രത്യേക ഗ്രീന്‍ ഡീക്കല്‍സും ലോഗോയിലും മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത് .

E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് നല്‍കുന്നത് . റഗുലര്‍ മോഡലിന് സമാനമായ പവര്‍ ഇതിലും ലഭിക്കും . 8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്‌.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍ എം ടോര്‍ക്കും സൃഷ്‍ടിക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.

വെള്ളയിലും കറുപ്പിലും ചേര്‍ന്ന് പെട്രോള്‍ ടാങ്കില്‍ പച്ച നിറത്തില്‍ ഗ്രാഫിക്സുമൊക്കെയായാണ് അപ്പാഷെ RTR 200 Fi E100 പുറത്തിറങ്ങിയിരിക്കുന്നത് . 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Related Topics

Share this story