Times Kerala

വിസ്താര സിംഗപ്പൂരിലേക്ക് രണ്ട് സര്‍വീസുകള്‍ തുടങ്ങുന്നു

 
വിസ്താര സിംഗപ്പൂരിലേക്ക് രണ്ട് സര്‍വീസുകള്‍ തുടങ്ങുന്നു

മുംബൈ: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും ടാറ്റ സണ്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് ആറിന് ഡല്‍ഹിയില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നത്. അടുത്ത ദിവസം തന്നെ മുംബൈ-സിംഗപ്പൂര്‍ സര്‍വീസും ആരംഭിക്കും. കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസുകളില്‍ ഉള്‍പ്പെടുത്താനും വിസ്താര പദ്ധതിയിടുന്നുണ്ട്.

അന്താരാഷ്ട്ര സര്‍വീസിന് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും 20 വിമാനങ്ങളും വേണം എന്ന നിബന്ധന 2016ല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായി അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്ബനിയാണ് വിസ്താര. ബോയിംഗ് 737-800 എന്‍ജി വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നതെന്ന് കമ്ബനി അറിയിച്ചു. നിലവില്‍ ഡല്‍ഹി കേന്ദ്രമാക്കി 23 ആഭ്യന്തര സര്‍വീസുകളാണ് വിസ്താര നടത്തുന്നത്.

Related Topics

Share this story