Times Kerala

ഏഴാമത് ഹെല്‍ത്ത് ടൂറിസം ഉച്ചകോടി കൊച്ചിയില്‍

 
ഏഴാമത് ഹെല്‍ത്ത് ടൂറിസം ഉച്ചകോടി കൊച്ചിയില്‍

കൊച്ചി: കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന ഏഴാമത് ഹെല്‍ത്ത് ടൂറിസം ഉച്ചകോടി കൊച്ചിയില്‍ . ജൂലൈ മൂന്ന്, നാല് തീയതികളിലായി കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലിലാണ് ഉച്ചകോടി നടക്കുക.

ആരോഗ്യ മൂല്യങ്ങള്‍ ലഭ്യമാക്കുന്ന യാത്ര എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍, പ്രമുഖ ആശുപത്രികളിലെ ഉന്നതര്‍, അന്താരാഷ്ട്ര ഇന്‍ഷ്വറന്‍സ് കമ്ബനികള്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി നിരവധി രംഗങ്ങളില്‍ നിന്നുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Related Topics

Share this story