Times Kerala

5000 വർഷം പഴക്കമുള്ള അസ്ഥികൂടം.!!

 
5000 വർഷം പഴക്കമുള്ള  അസ്ഥികൂടം.!!

രാജ്കോട്ട്: ഗുജറാത്തിലെ കച്ചിൽ ധോളവീരയിൽ നിന്ന് 360 കിലോമീറ്റർ അകലെ നടന്ന ഖനനത്തിൽ, ഹാരപ്പൻ നാഗരികതയുടെ കാലത്തെ ശ്മശാനം കണ്ടെത്തി.

300 x 300 മീറ്റർ വിസ്താരമുള്ള ഇവിടെ 250 കുഴിമാടങ്ങളാണുള്ളത്. 26 എണ്ണം കുഴിച്ചെടുത്തു. 5000 വർഷം പഴക്കമുള്ള,ആറടി ഉയരമുള്ള മനുഷ്യൻറെ പൂർണ അസ്ഥികൂടം കിട്ടി.ഈ അസ്ഥികൂടം, പ്രായം, ലിംഗം, മരണകാരണം എന്നിവ അറിയാൻ കേരളസർവകലാശാലയിലേക്ക് കൊണ്ടു പോയെന്ന് കച്ച് സർവകലാശാല പുരാവസ്‌തു വിഭാഗം തലവൻ സുരേഷ് ഭണ്ഡാരി പറഞ്ഞു. ഇവിടെ വലിയ നാഗരികത ഉണ്ടായിരിക്കാനുള്ള സൂചന ആണിത്.5000 വർഷം പഴക്കമുള്ള  അസ്ഥികൂടം.!!

ചതുര വടിവിലുള്ള കല്ലറകൾ ഗുജറാത്തിൽ ആദ്യമായാണ്, കാണുന്നത്. ഇതുവരെ കണ്ടതെല്ലാം വൃത്തമോ അർദ്ധവൃത്തമോ ആയിരുന്നു. ലഖ്‍പാട് താലൂക്കിൽ ഖാടിയ ഗ്രാമത്തിൽ കേരളസർവകലാശാലയും കച്ച് സർവകലാശാലയും സംയുക്തമായാണ് ഖനനം നടത്തിയത്. മൃഗാവശിഷ്ടങ്ങളും കരകൗശല വസ്‌തുക്കളും കിട്ടി.കുഴിമാടങ്ങളിൽ, പിഞ്ഞാണങ്ങൾ ഉണ്ടായിരുന്നു.കുട്ടികളുടെ കല്ലറകളും ഉണ്ട്.

Related Topics

Share this story