ദമ്പതിമാർ പറയാത്ത സെക്സ് രഹസ്യങ്ങൾ

വിവാഹവും ദാമ്പത്യവുമെല്ലാം മനോഹരമാണ്. ഏതു കാര്യത്തേയും പോലെ ദാമ്പത്യത്തിലും സുഖകരമായതും അസുഖകരമായതുമായ പല സത്യങ്ങളുമുണ്ട്.എന്നാൽ അസുഖകരമായ സത്യങ്ങൾ പലരും പലപോഴും തുറന്നു പറയാൻ മടിയ്ക്കും. പ്രത്യേകിച്ചു ദാമ്പത്യത്തെക്കുറിച്ച്‌.ഇതിലൊന്നാണ് സെക്സിനെക്കുറിച്ചുള്ളത്. വിവാഹശേഷമുള്ള ചില സെക്സ് വാസ്തവങ്ങൾ, ദമ്പതികൾ തുറന്നു പറയാൻ മടിയ്ക്കുന്നവ, ഏതെല്ലാമെന്നു നോക്കൂ,

പരസ്പരം ഇഷ്ടമാണെങ്കിൽ കൂടി ദാമ്പത്യത്തിൽ പോലും ഒരു സമയം കഴിഞ്ഞാൽ മടുപ്പു വന്നേക്കാം.സെക്സിൽ പോലും. വിവാഹശേഷം കുറേക്കാലം കഴിഞ്ഞാൽ വെറുമൊരു ചടങ്ങു പോലെ സെക്സിലേർപെടുന്നവരുണ്ട്.

പങ്കാളികളിൽ ഒരാൾക്കു സെക്സിൽ താൽപര്യം വരുമ്പോൾ അടുത്ത ആളിന് മൂഡുണ്ടാകില്ല. മനപൂർവമാകണമെന്നില്ല, ജോലിഭാരം, ക്ഷീണം, സ്ട്രെസ് തുടങ്ങിയവയെല്ലാം കാരണങ്ങളാകാം.ദാമ്പത്യത്തിന്റ തുടക്കത്തിലെ സെക്സ് താൽപര്യം അൽപം കഴിഞ്ഞാൽ സ്വാഭാവികമായി നഷ്ടപെടും. പരസ്പരം പുതുതായൊന്നുമില്ലെന്നതാകാം ഇതിനു കാരണം.

ദമ്പതിമാരിൽ ചിലർക്കെങ്കിലും സെക്സ് അൽപം കഴിയുമ്പോൾ ബോറടിച്ചു തുടങ്ങാം. താൽപര്യമുണ്ടാകില്ലെന്നു മാത്രമല്ല, മടുപ്പുമുണ്ടാകും.ദാമ്പത്യത്തിൽ അൽപം കഴിയുമ്പോൾ ലൈംഗികശേഷിയെക്കുറിച്ചുള്ള ഭയമോ താൻ കിടക്കയിൽ പരാജയപെടുമെന്ന ഭയമോ പല ദമ്പതിമാർക്കും ഉണ്ടാകില്ല.പ്രണയിക്കുമ്പോഴും വിവാഹത്തിന്റ ആദ്യനാളുകളിലും ഇണയോട് എപോഴും താൽപര്യം തോന്നും. എന്നാൽ കാലക്രമേണ ചില സന്ദർഭങ്ങളിൽ മാത്രമേ ഈ താൽപര്യം തോന്നുകയുള്ളൂ. പങ്കാളികൾ ഇതു സമ്മതിക്കില്ലെങ്കിൽ പോലും.

വിവാഹത്തിനു മുൻപും വിവാഹത്തിന്റ ആദ്യകാലങ്ങളിലും സെക്സ് ത്രില്ലിംഗായി തോന്നും. എന്നാൽ കാലക്രമേണ സെക്സിനോടു താൽപര്യമുണ്ടെങ്കിൽ പോലും ഈ ത്രിൽ നഷ്ടപെടും.

സെക്സിനേക്കാളേറെ മറ്റു കാര്യങ്ങൾക്കായിരിയ്ക്കും ദാമ്പത്യത്തിൽ മുൻഗണന നൽകുക. കുട്ടികളുടെ കാര്യങ്ങൾ, വീട്ടിലെ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെ പോകും ഇത്.

You might also like
Loading...

Comments are closed.