Times Kerala

ഇന്റർനെറ്റിലെ ആദ്യ ഫോട്ടോയുടെ കഥ!!!

 
ഇന്റർനെറ്റിലെ ആദ്യ ഫോട്ടോയുടെ കഥ!!!

നിത്യ ജീവിതത്തിൽ എന്ത് സംഭവം ഉണ്ടായാലും അതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും അപ് ലോഡ് ചെയ്യുകയെന്നത് ഇന്ന് ഭൂരിഭാഗം പേരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട ഫോട്ടോയുടെ ചരിത്രം എത്രപേര്‍ക്കറിയാം…??.

ലെസ് ഹൊറിബിള്‍ സെര്‍നെറ്റിലെ പാട്ടുകാരായിരുന്ന സുന്ദരിമാരുടെ ചിത്രമാണ് ആദ്യമായി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ട ഫോട്ടോ. ആണവ പരീക്ഷണത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ സംഘടനയായ സേണ് വേണ്ടി തമാശ കലര്‍ന്ന പാരഡിഗാനങ്ങള്‍ പാടിയിരുന്ന സംഗീത ഗ്രൂപ്പായിരുന്നു ലെസ് ഹൊറിബിള്‍ സെര്‍നെറ്റ്.

മദര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് 1992 ല്‍ ടിം ബെര്‍നേഴ്‌സ് ലീ എന്നയാള്‍ കളര്‍ മാര്‍ക്ക് ഇന്‍ വെര്‍ഷന്‍ എന്ന ഫോട്ടോഷോപ്പിന്റെ പ്രാഗ് രൂപത്തില്‍ എഡിറ്റ് ചെയ്ത് നെറ്റിലേക്ക് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് ജൂലൈ 18 ന് ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞു. 1992 ജൂലൈ 18 ന് സേണ്‍ ഭരണകര്‍ത്താക്കള്‍ സംഘടിപ്പിച്ച ഹാര്‍ഡ്രോണിക് മൂസിക് ഫെസ്റ്റിവലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച സില്‍വാനോ ഡി ഗണ്ണാരോ എന്ന സേണിലെ ഐടി ഡവലപ്പര്‍ ആയിരുന്നു ഫോട്ടോ എടുത്തത്. ചരിത്രം പിറക്കുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ ഇതിലുണ്ടായിരുന്നെന്ന് നിങ്ങള്‍ അറിയില്ലെന്നായിരുന്നു ഗണ്ണരോ അന്ന് മതര്‍ ബോര്‍ഡിനോട് പറഞ്ഞത്.

1990 കളില്‍ യൂറോപ്യന്‍ ഭൗതികശാസ്ത്ര രംഗത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ അറിയപ്പെട്ടിരുന്ന മ്യൂസിക് ബ്രാന്‍ഡിലെ കോളേറ്റ് മാര്‍ക്‌സ് നീല്‍സണുമായുള്ള ചങ്ങാത്തമായിരുന്നു ലീയെ ഫോട്ടോയിലേക്ക് എത്തിച്ചത്. അക്കാലത്ത് ഫോട്ടോയ്ക്കായി ലീ ഒരു വേള്‍ഡ് വൈഡ് വെബ് വികസിപ്പിച്ചെടുക്കുകയും ഡി ഗണ്ണേരോയുടെ ഫോട്ടോ അതിന്റെ ഭാഗമാകുകയുമായിരുന്നു. 92,93 കളില്‍ ഇന്റര്‍നെറ്റുമായുള്ള പഠനങ്ങളില്‍ ഈ ഫോട്ടോ ഭൗതിക ശാസ്ത്രജ്ഞന്‍മാര്‍ വ്യാപകമായി ഉപയോഗിക്കാനും തുടങ്ങി. എന്നിരുന്നാലും ഫോട്ടോയുടെ ആദ്യ വെര്‍ഷന്‍ ആറ് വര്‍ഷത്തിന് ശേഷം തന്നെ മരണമടഞ്ഞു. 1998 ല്‍ മാക് ഈ ഫോട്ടോ എഡിറ്റിംഗിന് വിധേയമാക്കി.

എങ്ങനെയുണ്ട് ഇന്റര്‍നെറ്റിലെ ആദ്യ ഫോട്ടോയുടെ ചരിത്രം….??. തൊട്ടതിനും പിടിച്ചതിനുമൊക്കെ നെറ്റില്‍ ഫോട്ടോ അപ് ലോഡ് ചെയ്ത് സുഹൃത്തുക്കളുടെ കമന്റിനായി കാത്തിരിക്കുമ്പോള്‍ ഈ കഥ കൂടി അവരുമായി പങ്ക് വയ്ക്കുന്നത് രസകരവും വിജ്ഞാനദായകവുമായിരിക്കുമെന്നതില്‍ സംശയമില്ല.

Related Topics

Share this story