Times Kerala

വീട്ടിൽ വളര്‍ത്തു പൂച്ചകളുള്ളവര്‍ ശ്രദ്ധിക്കുക ; പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണ വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

 
വീട്ടിൽ വളര്‍ത്തു പൂച്ചകളുള്ളവര്‍ ശ്രദ്ധിക്കുക ; പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണ വൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം

പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാര്‍ബിയന്‍ വെറ്ററിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനില്‍ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും.

പൂച്ചകള്‍ക്ക് വൈറസ് ബാധയേല്‍ക്കാമെന്ന് മുന്നറിയിപ്പ് നല്‍കുമ്ബോള്‍ തന്നെ മറ്റ് വളര്‍ത്തു മൃഗങ്ങളായ പട്ടി, കോഴി, പന്നി എന്നിവയ്ക്ക് വൈറസ് ബാധയുണ്ടാകില്ലെന്നും പഠനം പറയുന്നു.

അതേസമയം, പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് വൈറസ് വ്യാപനമുണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. പൂച്ചയില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപനം കണ്ടെത്തിയിട്ടില്ല. മനുഷ്യന് ഭീഷണിയായ സാര്‍സ്, കൊറോണ വൈറസ് മൃഗങ്ങളില്‍ പടരുമോ എന്നായിരുന്നു പഠനം. പട്ടി, പന്നി, കോഴി, താറാവ് തുടങ്ങിയവയില്‍ വൈറസ് വ്യാപനം കണ്ടെത്താനായില്ല. എന്നാല്‍ പൂച്ചകളില്‍ വൈറസ് വ്യാപനമുണ്ടാകുമെന്നാണ് കണ്ടെത്തല്‍.

പൂച്ചയ്ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തയതായി കഴിഞ്ഞ ആഴ്ച്ച ബെല്‍ജിയത്ത് നിന്ന് വാര്‍ത്ത വന്നിരുന്നു. വൈറസ് ബാധയുള്ള മനുഷ്യനില്‍ നിന്നാണ് വളര്‍ത്തു പൂച്ചയ്ക്ക് രോഗമുണ്ടായത്.

Related Topics

Share this story