Times Kerala

കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു;ഭർത്താവും മക്കളും ഐസോലേഷനിൽ

 
കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു;ഭർത്താവും മക്കളും ഐസോലേഷനിൽ

ഡബ്ലിൻ : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലൻഡില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോർജ് പോളിന്റെ ഭാര്യയുമായ ബീനാ ജോര്‍ജാണ് (58) മരിച്ചത്. ഇവരുടെ ഭർത്താവും മക്കളും ഐസൊലേഷനിൽ ആണ്‌.

ക്യാൻസർ രോഗം ബാധിച്ചു ചികിത്സയിൽ കഴിയവെയാണ്  രണ്ടു ദിവസം മുൻപ് കൊറോണയും സ്ഥിരീകരിച്ചത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം മുതല്‍ ഡ്യൂട്ടിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണപ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തും.

Related Topics

Share this story