Times Kerala

കൊവിഡ് 19: ഇന്ത്യയില്‍ മരണം 56 ആയി; വൈറസ് ബാധിതരുടെ എണ്ണം 2301 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്; മുംബൈയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

 
കൊവിഡ് 19: ഇന്ത്യയില്‍ മരണം 56 ആയി; വൈറസ് ബാധിതരുടെ എണ്ണം 2301 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്; മുംബൈയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

ന്യൂഡല്‍ഹി: ലോകം മുഴുവൻ വരിഞ്ഞു മുറുകുകയാണ് കൊറോണ വൈറസ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

അതിനിടെ, മുംബൈയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് ആക്ഷേപം ശക്തമാണ്.

Related Topics

Share this story