Times Kerala

നടൻ മോഹന്‍ലാലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്

 
നടൻ മോഹന്‍ലാലിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്

മോഹന്‍ലാലിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയിലാണ് പോലീസ് നടപടിയ്ക്കൊരുങ്ങുന്നത്.  മോഹന്‍ലാല്‍ ചിത്രത്തിലെ ദൃശ്യം ദുരുപയോഗം ചെയ്താണ് ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചു’ എന്ന തരത്തില്‍ പ്രചരണം നടത്തിയത്.

ഫേസ്ബുക്ക്‌, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാ൦ തുടങ്ങിയ സമൂഹ മാധ്യമ പേജുകളിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. കേരള പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. സംഭവം എഡിജിപി മനോജ്‌ അബ്രഹാമിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കേരള പോലീസ് മീഡിയ സെല്‍ അറിയിച്ചു.

മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിമൽകുമറാണ് പരാതി നല്‍കിയിരിക്കുന്നത്.സമീര്‍ എന്ന യുവാവാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് വിമലിന്റെ ആരോപണം.

Related Topics

Share this story