Times Kerala

കോവിഡ് 19: താൻ നാട്ടിലെത്തിയ വിവരം അധികൃതരെ അറിയിച്ചു; സൈനികൻ യുവതിയെ കൊലപ്പെടുത്തി

 

ലക്നൗ: താൻ അവധിക്ക് നാട്ടിലെത്തിയ വിവരം അധികൃതരെ അറിയിച്ചതിൽ പ്രകോപിതനായ സൈനികൻ യുവതിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആലിപുരിലാണ് സംഭവം. സംഭവത്തിൽ ഷൈലേന്ദ്ര എന്ന സൈനികനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിയ ആളുകളുടെ പട്ടിക ഗ്രാമമുഖ്യന്റെ നിർദേശ പ്രകാരം കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവായ യുവാവ് അധികൃതർക്ക് കൈമാറിയിരുന്നു.

ഇതറിഞ്ഞ ഷൈലേന്ദ്ര സുഹൃത്തുക്കളുമായി യുവാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ സഹോദരന്റെ ഭാര്യയായ സന്ധ്യ (36) വെടിയേറ്റു കൊല്ലപ്പെട്ടത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തു നിന്ന് ഗ്രാമത്തിലെത്തുന്നവർ സെൽഫ് ക്വാറന്റൈൻ വേണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ പട്ടിക തയ്യാറാക്കി കൈമാറിയത്. കൊൽക്കത്തയിലായിരുന്ന ഷൈലേന്ദ്രയും കുടുംബവും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിനെ തുടർന്നാണ് ഇവരും പട്ടികയിൽ ഉൾപ്പെട്ടത്.

Related Topics

Share this story