Times Kerala

‘കൊറോണ, കൊറോണ’ എന്നു പറഞ്ഞു ഹോട്ടൽ തറയിൽ തുപ്പി: ഇന്ത്യൻ വംശജനു രണ്ടു മാസം തടവും 1.33 ലക്ഷം രൂപ പിഴയും

 
‘കൊറോണ, കൊറോണ’ എന്നു പറഞ്ഞു ഹോട്ടൽ തറയിൽ തുപ്പി: ഇന്ത്യൻ വംശജനു രണ്ടു മാസം തടവും 1.33 ലക്ഷം രൂപ പിഴയും

സിംഗപ്പുർ:’കൊറോണ, കൊറോണ’ എന്നു വിളിച്ചു പറഞ്ഞു ഹോട്ടലിനുള്ളിലെ തറയിൽ തുപ്പിയ ഇന്ത്യൻ വംശജനു രണ്ടു മാസം തടവുശിക്ഷ. ജസ്വിന്ദർ സിങ് മെഹർ സിങ് (52) എന്നയാളാണ് ചങി വിമാനത്താവളത്തിലെ ഹോട്ടലിൽ ബഹളം വെച്ചതിനും തുപ്പിയതിനും അറസ്റ്റിലായത്. വിമാനത്താവളത്തിലെ അസർ റസ്റ്ററന്റിൽ എത്തിയപ്പോൾ ഹോട്ടൽ അടച്ചതായി ജീവനക്കാർ അറിയിച്ചു. ഇതിൽ പ്രകോപിതനായ ജസ്‌വിന്ദർ പ്ലേറ്റുകൾ എറിഞ്ഞുടക്കുകയും ‘കൊറോണ, കൊറോണ’ എന്ന് ഉറക്കെ പറഞ്ഞ ശേഷം രണ്ടിലേറെ തവണ തറയിൽ തുപ്പുകയുമായിരുന്നു. തടവ് ശിക്ഷ കൂടാതെ 2,500 സിംഗപ്പുർ ഡോളർ (ഏകദേശം 1.33 ലക്ഷം രൂപ) പിഴയും അടയ്ക്കണം. മറ്റൊരു കേസിൽ ശിക്ഷാ ഇളവ് കിട്ടി ഇയാൾ ഫെബ്രുവരിയിൽ പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിലൂടെ ജയിൽ മോചന വ്യവസ്ഥ ലംഘിച്ചതിന് 55 ദിവസം അധികം തടവിൽ കിടക്കേണ്ടി വരും.

Related Topics

Share this story