Times Kerala

ലോക്ക് ഡൗൺ : ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ജയിലിൽ പോകാം.!!

 
ലോക്ക് ഡൗൺ : ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ജയിലിൽ പോകാം.!!

ദില്ലി: രാജ്യത്ത് ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെയും, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാൻ കേന്ദ്ര നിർദ്ദേശം. ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. കേസെടുക്കുന്നത് രണ്ടു വര്ഷം വരെ തടവി ശിക്ഷ ലഭിക്കാൻ തക്ക വകുപ്പുകൾ ചേർത്താക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യർത്ഥിക്കുന്നതിനിടെയാണ് കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്. ഡോക്ടർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

Related Topics

Share this story