Times Kerala

യുപിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്‌കാരം; ഒരാള്‍ അറസ്റ്റില്‍, 12 ഓളം പേര്‍ക്കെതിരെ കേസ്

 
യുപിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്‌കാരം; ഒരാള്‍ അറസ്റ്റില്‍, 12 ഓളം പേര്‍ക്കെതിരെ കേസ്

നോയിഡ:ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്‌കാരത്തിനായി 12 ഓളം പേര്‍ ഒത്തുകൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. ഉത്തര്‍പ്രദേശ് എപ്പിഡെമിക് മാനേജ്‌മെന്റ് നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

Related Topics

Share this story