Times Kerala

തെരുവില്‍ ആൾക്കൂട്ടം നോക്കി നിൽക്കെ നഴ്‌സായ യുവതിയെ കുത്തിക്കൊന്നു; ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നടക്കുന്ന ഒൻപതാമത്തെ കൊലപാതകം.! തുടർ കൊലപാതകങ്ങളിൽ ഞെട്ടി ബ്രിട്ടൻ

 
തെരുവില്‍ ആൾക്കൂട്ടം നോക്കി നിൽക്കെ നഴ്‌സായ യുവതിയെ കുത്തിക്കൊന്നു; ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നടക്കുന്ന ഒൻപതാമത്തെ കൊലപാതകം.! തുടർ കൊലപാതകങ്ങളിൽ ഞെട്ടി ബ്രിട്ടൻ

സൗത്ത് യോക്ക്‌ഷെയറിലെ തെരുവില്‍ ഒരു നഴ്‌സ് കുത്തേറ്റ് മരിച്ചു. ഞായറാഴ്ച വൈകീട്ടാണ് സൗത്ത് യോക്ക്‌ഷെയറിലെ വീടിന് മുന്നിലെ തെരുവില്‍ വിക്ടോറിയ വുഡ്ഹാള്‍(31) എന്ന യുവതി കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ ഒരു ആശുപത്രിയില്‍ നഴ്‌സായിരുന്ന ഇവരെ പൊതു വഴിയിൽ ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് ഒരാള്‍ കുത്തിവീഴ്ത്തിയത്.

സംഭവത്തില്‍ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി സൗത്ത് യോക്ക്‌ഷെയര്‍ പോലീസ് അറിയിച്ചു. മൂന്ന് കുട്ടികളുടെ മാതാവായ വിക്ടോറിയ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് മറ്റൊരു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.

അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ഒൻപതാമത്തെ കൊലപാതകമാണിതെന്നാണ് ‘മിറർ’ റിപ്പോർട്ട് ചെയ്യുന്നത്.

Related Topics

Share this story