Times Kerala

‘അവളിൽ നിന്നാണ് എനിക്ക് കൊറോണ വൈറസ് ബാധിച്ചത്, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നു’; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്‌സായ കാമുകൻ; കുറ്റസമ്മതം കേട്ട് ഞെട്ടി പോലീസ്

 
‘അവളിൽ നിന്നാണ് എനിക്ക് കൊറോണ വൈറസ് ബാധിച്ചത്, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നു’; ഡോക്ടറായ കാമുകിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നഴ്‌സായ കാമുകൻ; കുറ്റസമ്മതം കേട്ട് ഞെട്ടി പോലീസ്

സിസിലി: നഴ്‌സായ കാമുകൻ ഡോക്ടറായ കാമുകിയെ കഴുഞ്ഞു ഞെരിച്ചു കൊലപ്പെടുത്തി.കാമുകിയിൽ നിന്നും തനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തിലാണ് കാമുകന്റെ ക്രൂരത. അതേസമയം ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം പുറത്തുവന്നപ്പോൾ രണ്ട് പേരും നെഗറ്റീവായിരുന്നു.

ഇറ്റലിയിലെ സിസിലിയിലെ മെസ്സിനയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ ലൊറേന ക്വാറന്റെയാണ് (27) ദാരുണമായി കാമുകന്റെ കൈകളാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകൻ അന്റോണിയോ ഡീ പീസ് അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. കാമുകി തനിക്ക് കോറോണ വൈറസ് പരത്തിയെന്ന ഭീതിയിലാണ് താൻ കൃത്യം ചെയ്തതെന്ന് അന്റോണിയെ പോലീസിനോട് വെളിപ്പെടുത്തിയത്.

Related Topics

Share this story