Times Kerala

ലോക്ക് ഡൗൺ: എപിഡെമിക് ഡിസീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ അറസ്റ്റ്; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് കാലടി സീദേശിക്കെതിരെ

 
ലോക്ക് ഡൗൺ: എപിഡെമിക് ഡിസീസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആദ്യത്തെ അറസ്റ്റ്; ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് കാലടി സീദേശിക്കെതിരെ

കൊച്ചി: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. എപ്പിഡമിക് ഡിസീസ് ഓർഡിനൻസിന്‍റെ അടിസ്ഥാനത്തിൽ കാലടി മറ്റൂർ സ്വദേശിയായ സോജനെയാണ് എറണാകുളം റൂറൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്. പൊലീസിന്‍റെ ഡ്രോൺ പരിശോധനയിൽ സോജനടക്കം കുറച്ചുപേർ റോഡിൽ പുറത്തിറങ്ങിയതായും സംഘം ചേർന്ന് നിൽക്കുന്നതായും ബോധ്യപ്പെട്ടു. തുടർന്ന് ഇവരുടെ പിരിഞ്ഞു പോകണമെന്നും വീട്ടിലേക്ക് പോകണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും ഇവർ തയാറായില്ല.ഇതിനിടെ സോജൻ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്നാണ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റു ചെയ്തത്.

Related Topics

Share this story