Times Kerala

എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ കോവിഡിനെ അതിജീവിക്കാം; അല്‍കേഷ് കുമാര്‍ ശര്‍മ്മ

 
എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ കോവിഡിനെ   അതിജീവിക്കാം; അല്‍കേഷ് കുമാര്‍ ശര്‍മ്മ

ജില്ലയിലെ കോവിഡ് വ്യാപനത്തെ നേരിടാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പൂര്‍ണ്ണ സജ്ജമാണ്. പെതുജനങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ നമുക്ക് ഈ സാഹചര്യത്തെ അതിജീവിക്കാനാകും. ഇക്കാര്യത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജില്ലയിലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ സംസാരിക്കുന്നു.

ആശങ്കയ്ക്ക് വകയില്ല

ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ല. സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും ഇതിനെ പ്രതിരോധിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യത്തെ നേരിടാന്‍ നമ്മള്‍ പൂര്‍ണ്ണ സജ്ജമാണ്. സാങ്കേതിക സഹായമടക്കം എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ വാദ്ഗാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായിട്ടാണ് പെരിയയില്‍ കേന്ദ്രസര്‍വകലാശാലയില്‍ കോവിഡ് പരിശോധനാ ലാബ് പ്രവര്‍ത്തന സജ്ജമാകുന്നത്.

Related Topics

Share this story