Times Kerala

സമാനതകളില്ലാത്ത കൊടും ക്രൂരത.!! അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛൻ തല്ലിക്കൊന്നു

 
സമാനതകളില്ലാത്ത കൊടും ക്രൂരത.!! അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛൻ തല്ലിക്കൊന്നു

ആന്ധ്രാപ്രദേശ്: അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛൻ തല്ലിക്കൊന്നു. ആന്ധ്രാപ്രദേശിലെ കുർണൂലിൽ ഞായറാഴ്ച രാത്രിയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം.കേസിൽ പ്രതിയായ ഫാറുഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആറ് മാസം മുൻപ് ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട നിർമാണ തൊഴിലാളിയായ ഫാറൂഖും മരിച്ച കുട്ടിയുടെ അമ്മയായ യുവതിയും കുർണൂലിൽ ഒരുമിച്ചായിരുന്നു താമസം. ഇരുവരും പ്രണയത്തിലായതോടെ ഭർത്താവിനെ ഉപേക്ഷിച്ച് മൂന്നു വയസ്സുള്ള മകനുമായി യുവതി വീട് വിട്ടിറങ്ങി. തുടർന്ന് ഫാറൂഖിനൊപ്പം കുർണൂലിൽ താമസവും ആരംഭിച്ചു.

ഞായറാഴ്ച രാത്രി ഫാറൂഖും യുവതിയും തമ്മിൽ വഴക്കുണ്ടായതായി. വഴക്കിനിടെ ഫാറൂഖ് യുവതിയെ മർദിച്ചു. അമ്മയെ മർദിക്കുന്നത് കണ്ട മൂന്ന് വയസ്സുകാരൻ ഉറക്കെ കരയുകയും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് മൂന്ന് വയസ്സുകാരനെ പൊതിരെ തല്ലുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ് അവശനായ കുട്ടിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story