Times Kerala

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു

 
സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോഡ് 12 എറണാകുളം 3 തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിൽ രണ്ട് പാലക്കാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

കേരളത്തില്‍ ചൊവ്വാഴ്ച വരെ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നവരുടെ എണ്ണം 215 ആയിരുന്നു. ബുധനാഴ്ച 237 പേര്‍ ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 164130 പേർ നിരീക്ഷണത്തിലാണ്.
ഇവരില്‍ 163508 പേർ വീടുകളിലും, 622 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം,കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Related Topics

Share this story