Times Kerala

ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു: ഇരുപത്തഞ്ചുകാരന്‍ മരിച്ചു

 
ഉത്തര്‍പ്രദേശിലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു: ഇരുപത്തഞ്ചുകാരന്‍ മരിച്ചു

ലക്‌നൗ:  ഉത്തർപ്രദേശിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. 25വയസുള്ള യുവാവ് ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് യുവാവ് കൊല്ലപ്പെട്ടതെങ്കിലും കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.ഉത്തർപ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയിൽനിന്ന് യുപിയിൽ തിരിച്ചെത്തിയത്.

വൃക്ക, കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആർഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പ്രിൻസിപ്പാൾ ഗണേഷ് കുമാർ പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

Related Topics

Share this story