Times Kerala

കൊറോണ പടര്‍ന്നതോടെ 71 വയസായ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണ് ഞാൻ; ആലിയ ഭട്ട് 

 
കൊറോണ പടര്‍ന്നതോടെ 71 വയസായ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണ് ഞാൻ; ആലിയ ഭട്ട് 

ലോകം മുഴുവനും കൊറോണ പടരുന്ന സഹജര്യത്തിൽ  താന്‍ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണ് എന്നാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് ആലിയയുടെ പിതാവ് മഹേഷ് ഭട്ട്.

കൊറോണ പടര്‍ന്നതോടെ 71 വയസായ അച്ഛനെ കുറിച്ചോര്‍ത്ത് പരിഭ്രാന്തിയിലാണെന്ന് ആലിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. ”അച്ഛന്‍ 70 പ്ലസ് ആണ്. നിരന്തരം ചിന്തിക്കുകയാണ്…അതുകൊണ്ടാണ് ഇടക്കിടെ മുഖത്ത് തൊടരുത്, ഇത് ചെയ്യരുത് എന്ന് ഞാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്” എന്നാണ് ആലിയയുടെ വാക്കുകള്‍.

Related Topics

Share this story