Times Kerala

കോവിഡ് 19; ബാറ്റ്മാന്റെ’ വേഷത്തിൽ ഭക്ഷണവുമായി ബോളിവുഡ് താരം അലി ഫസൽ

 
കോവിഡ് 19; ബാറ്റ്മാന്റെ’ വേഷത്തിൽ ഭക്ഷണവുമായി ബോളിവുഡ് താരം അലി ഫസൽ

ലോകമെമ്പാടും കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണം നല്‍കി ബോളിവുഡ് നടന്‍ അലി ഫസല്‍. ബാറ്റ്മാനെ പോലെ മുഖം മൂടി ധരിച്ച് കറുത്ത മാസ്‌ക്ക് അണിഞ്ഞാണ് താരം ഭക്ഷണം കൊടുക്കാനായി എത്തിയത്.

അഞ്ചാം നമ്പര്‍ പെട്രോള്‍ പമ്പിനടുത്ത് ഭക്ഷണം ആവശ്യമുണ്ട്, വേറെയാരെങ്കിലും അവിടെയുണ്ടോ? ചെറുത് വലുത് എന്നില്ല, എല്ലാം ചെയ്യുക എന്നാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം കുറിച്ചിരിക്കുന്നത്. ‘വിജയ്പത്’ എന്ന ചിത്രത്തിലെ ഗാനം വെച്ച് പാടിക്കൊണ്ട് കാറില്‍ പോകുന്ന വീഡിയോയാണ് അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Related Topics

Share this story