Times Kerala

“ഒരു നല്ല വാക്ക് പറയാൻ പോലും ആരുമില്ല”;ജോബി ജോർജ്

 
“ഒരു നല്ല വാക്ക് പറയാൻ പോലും ആരുമില്ല”;ജോബി ജോർജ്

ലോകം കൊറോണയില്‍ വിറയ്ക്കുമ്പോള്‍ മലയാള സിനിമ ആശങ്കയുടെ മുള്‍മുനയില്‍. കൊറോണ ഭീതിയില്‍ തിയറ്ററുകള്‍ മാര്‍ച്ച് 10ന് അടച്ചപ്പോള്‍ നികത്താൻ കഴിയാത്ത നഷ്ടത്തെ അഭിമുഖീകരിക്കുകയാണ് നിർമ്മാതാക്കൾ. തിയേറ്ററുകളിൽ നിന്ന് തനിക്ക് ഇനിയും ഏകദേശം 5 കോടി 50 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ഷൈലോക്കിന്റെ നിർമ്മാതാവ് ജോബി ജോർജ്

ജോബി ജോർജിന്റെ വാക്കുകൾ ഇങനെ;

ജനുവരിയിൽ റിലീസ് ചെയ്ത ചിത്രമാണെന്ന് ഓർക്കണം. തിയേറ്ററുകൾ അടച്ചു പോയി. അതിന് അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. പക്ഷേ ആ പണം എന്നു കിട്ടും ? എന്റെ സിനിമയിൽ പ്രവർത്തിച്ച ആർക്കും ഇനി ഒന്നും കൊടുക്കാനില്ല. …എല്ലാവരുടെ പ്രതിഫലവും കൊടുത്തു തീർത്തു. പക്ഷേ നിർമ്മാതാവായ എന്റെ അവസ്ഥയോ ?’ അദ്ദേഹം ചോദിക്കുന്നു….

രണ്ടു സിനിമകൾ പാതിവഴിയിൽ കിടക്കുന്നു. പതിനഞ്ചു കോടി രൂപയോളം മുടക്കിയിട്ടാണ് ഞാൻ നിൽക്കുന്നത്. ഇതിൽ കടം വാങ്ങിയ കാശുണ്ട്, അടുത്ത സുഹൃത്തുക്കളോടും സഹോദരന്മാരോടും വാങ്ങിയ പണമുണ്ട്. ഇതിനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ 50 കൊല്ലം പിറകോട്ട് പോകും. ഒരു നല്ല വാക്ക് പറയാൻ പോലും ആരുമില്ല. ജീവനല്ലേ വലുത്, പണമല്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കാറുണ്ട്. പക്ഷേ പ്രായോഗിക തലത്തിൽ അതൊന്നും ഒരു ആശ്വാസമല്ല’

Related Topics

Share this story