Times Kerala

കോവിഡ് 19: കാസർഗോഡ് കടുത്ത നിയന്ത്രങ്ങളുമായി പോലീസ്; 6 പഞ്ചായത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം; അവശ്യ സാധനങ്ങൾ പോലീസ് വീട്ടിൽ എത്തിക്കും

 
കോവിഡ് 19: കാസർഗോഡ് കടുത്ത നിയന്ത്രങ്ങളുമായി പോലീസ്; 6 പഞ്ചായത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം; അവശ്യ സാധനങ്ങൾ പോലീസ് വീട്ടിൽ എത്തിക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പോലീസ്. ജില്ലയിലെ ആറു പഞ്ചായത്തുകൾ ഇപ്പോൾ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണുള്ളത്. ഒരുതരത്തിലും ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു.

പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം.കാറില്‍ ഡ്രൈവർ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നത് ഒരുതരത്തിലും അനുവദിക്കില്ല എന്നും അറിയിപ്പുണ്ട്.

Related Topics

Share this story