Times Kerala

രാജ്യത്തെ 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിൽ കാസർഗോഡും, പത്തനംതിട്ടയും; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

 
രാജ്യത്തെ 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിൽ കാസർഗോഡും, പത്തനംതിട്ടയും; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം

രാജ്യത്തെ 10 കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടിക ആരോഗ്യവിഭാഗം പുറത്തുവിട്ടു. കേരളത്തിലെ രണ്ട് ജില്ലകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ നിസാമുദിൻ, ദിൽഷാദ് ഗാർഡൻ, ഉത്തർ പ്രദേശിലെ നോയിഡ, മീററ്റ്, രാജസ്ഥാനിലെ ഭിൽവാര, ഗുജറാത്തിലെ അഹമ്മദാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, കേരളത്തിലെ കാസർഗോഡ്, പത്തനംതിട്ട എന്നീ ജില്ലകളാണ് രാജ്യത്തെ പത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കനത്ത ജാഗ്രത ഇവിടങ്ങളിൽ വേണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Related Topics

Share this story