Times Kerala

കൊവിഡ് 19: ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ 70 ശതമാനം വെട്ടിക്കുറച്ചു

 
കൊവിഡ് 19: ബാഴ്സലോണ താരങ്ങൾ ശമ്പളത്തിന്റെ 70 ശതമാനം വെട്ടിക്കുറച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ താരങ്ങൾ ശമ്പളത്തിൻ്റെ 70 ശതമാനം വെട്ടിക്കുറച്ചു. സൂപ്പർ താരം ലയണൽ മെസ്സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ മുഴുവൻ ശമ്പളവും വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്നും, ആരുടെയും സമ്മർദ്ദത്തിനു വഴങ്ങിയല്ലെന്നും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

Related Topics

Share this story