Times Kerala

സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും അനുമതി നല്‍കി യുഎഇ

 
സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും അനുമതി നല്‍കി യുഎഇ

ദുബായ്: സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നല്‍കി.ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും.ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം,കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട്‌പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി.

Related Topics

Share this story