Times Kerala

കൊറോണയെ ഇല്ലാതാക്കാന്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളിൽ തളിച്ച് ഒരുകൂട്ടം ഗ്രാമവാസികള്‍

 
കൊറോണയെ ഇല്ലാതാക്കാന്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളിൽ തളിച്ച് ഒരുകൂട്ടം ഗ്രാമവാസികള്‍

രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതുമുതൽ വ്യാജ ചികിത്സകളും, വാർത്തകളും വൈറസിനേക്കാൾ വേഗത്തിൽ പടരാൻ തുടങ്ങിയിരുന്നു. ചില വ്യാജ വൈദ്യൻമാർ ഇതിന്റെ പേരിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മരുന്നുമായി നിരവധിപേരാണ് രംഗത്തെത്തുന്നത് എന്നിരിക്കെ ഇപ്പോഴിതാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിക്കുകയാണ് ഒരു കൂട്ടം ഗ്രാമവാസികൾ. മുതുക്കുളത്തൂര്‍ ജില്ലയിലെ പേരയ്യൂര്‍ ഗ്രാമത്തിലെ തെരുവുകളിലാണ് വീപ്പകളില്‍ കൊണ്ടുവന്ന മഞ്ഞള്‍- ആര്യവേപ്പ് കലര്‍ത്തിയ വെള്ളം തളിച്ചത്. മഞ്ഞള്‍ ആര്യവേപ്പ് വെള്ളം തളിച്ചതിന് ശേഷം പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ചെയ്തു. മഞ്ഞളും ആര്യവേപ്പും അണുനാശിനിയായാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മാത്മ്രല്ല രാമനാഥപുരം ജില്ലയില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും അധികൃതര്‍ സംഘടിപ്പിച്ചു.

Related Topics

Share this story